ബോക്സിങ് റിങ്ങിൽ അമ്മമാർ കൊമ്പുകോർക്കുന്നു.

Anjana

ബോക്സിങ് മേരികോം ലോറെന വിക്ടോറിയ
ബോക്സിങ് മേരികോം ലോറെന വിക്ടോറിയ
Photo Credit: Getty Images, PTI

ടോക്യോ: ബോക്സിങ് റിങ്ങിൽ ഒളിമ്പിക്സിനെത്തിയ അമ്മമാരുടെ പോരാട്ടം.ഇന്ത്യയുടെ മേരികോമും കൊളംബിയയുടെ ലോറെന വലൻസിയ വിക്ടോറിയയും ബോക്സിങ് റിങ്ങിൽ നേർക്കുനേർവരുമ്പോൾ അതൊരു അപൂർവപോരാട്ടമാകും.

മേരികോം,വളർത്തുപുത്രിയടക്കം നാലു മക്കളുടെ അമ്മയാണ്.ലോറെന ആൺ കുഞ്ഞിന്റെ അമ്മയാണ്. ഇന്ത്യയുടെ മെഡൽപ്രതീക്ഷയാണ് 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന 38-കാരിയായ മേരികോം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൊമിനിക്കയുടെ മിഗ്വലിന ഗാർഷ്യ ഹെർണാണ്ടസിനെ തോൽപ്പിച്ചാണ് ആദ്യമത്സരത്തിൽ പ്രീക്വാർട്ടറിലെത്തിയത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം സ്വന്തമാക്കിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മേരികോം ഒന്നാംസ്ഥാനത്തെത്തി. അമ്മയായശേഷവും റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ് മേരികോം.

2016 റിയോ ഒളിമ്പിക്സിൽ 32-കാരിയായ ലോറെന വെങ്കലമെഡൽ നേടിയിരുന്നു. വലിയ നേട്ടമെന്നത് ലോകചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയതാണ്. പാൻ അമേരിക്ക ഗെയിംസിൽ ലോറെന സ്വർണം നേടിയിട്ടുണ്ട്.

Story highlight : Mothers fight in the boxing ring.