ഒളിമ്പിക്‌സ്; സാനിയ-അങ്കിത സഖ്യം ടെന്നിസിൽ പരാജയപ്പെട്ടു.

Anjana

സാനിയഅങ്കിത സഖ്യം ടെന്നിസിൽ പരാജയപ്പെട്ടു
സാനിയഅങ്കിത സഖ്യം ടെന്നിസിൽ പരാജയപ്പെട്ടു
Photo Credit: Times of India

വ്യക്തമായ ആധിപത്യം ആദ്യ സെറ്റിൽ പുലർത്തിയിരുന്ന ഇന്ത്യൻ സഖ്യം,രണ്ടാം സെറ്റിലും മുന്നേറി. എന്നാൽ പിന്നീട് അടിപതറുകയായിരുന്നു. സ്‌കോർ നില . 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ്.

അതിനിടെ,  പി.വി സിന്ധു ബാഡ്മിന്റണിൽ വിജയിച്ചു. ഇസ്രായേലിന്റെ പോളികാർപ്പോവയെയാണ് ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേവലം 13 മിനിറ്റിലാണ് പിവി സിന്ധു നേരിട്ടുള്ള സെറ്റുകൾക്ക് ഇസ്രായേലിനെ തോൽപ്പിച്ചത്. സ്‌കോർ നില ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ്. നിലവിൽ പിവി സിന്ധു ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവാണ്.

അതേസമയം,ഇന്ത്യയ്ക്ക് വീണ്ടും ടൊക്യോ ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ നേരിടേണ്ടി വന്നു. ഫൈനൽ കാണാതെ 10 മീറ്റർ എയർ പിസ്റ്റൾ താരങ്ങൾ പുറത്ത്.

ഷൂട്ടിംഗ് ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു. യശ്വസിനി സിംഗ് 13-ാം സ്ഥാനത്തും മനു ബക്കർ 12 -ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്യപ്പെട്ടത്.

ഇന്ത്യ പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ സെമിയിൽ എത്തി. സെമിയിൽ കടന്നത് അർജുൻ-അരവിന്ദ് സഖ്യമാണ്. മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം യോഗ്യതാ റൗണ്ടിൽ ഫിനിഷ് ചെയ്തത്.

Story highlight :Olympics: Sania and Ankita out of tennis.