ചെന്നൈ : സേലം കരുങ്കല്പെട്ടിയില് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം.
സംഭവത്തിൽ 3 പേർ മരണപ്പെട്ടു.പത്മനാഭന് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്, ഭാര്യ ദേവി, എഴുപതുകാരിയായ രാജലക്ഷ്മി എന്നിവരാണ് മരിച്ചത്.
രാവിലെ 6:30 മണിയോടെയായിരുന്നു സംഭവം.ഭക്ഷണം പാകം ചെയ്യുന്നതിനിടെ പത്മനാഭന്റെ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ 11 പേര് സേലം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
അപകടത്തില്‍ മൂന്നുവീടുകള്‍ പൂര്‍ണമായി തകരുകയും 12 വീടുകള്‍ക്കു കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ പരുക്കേറ്റവരെ ജില്ലാ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലാ കലക്ടർ എസ്.കാർമേഘം, സേലം കോർപറേഷൻ കമ്മിഷണർ ടി.ക്രിസ്തുരാജ് തുടങ്ങിയവർ സംഭവസ്ഥലത്ത് സന്ദർശനത്തിനെത്തി.
Story highlight : 3 dead and 11 injured in gas cylinder blast at Salem.