പ്രമുഖ സീരിയൽ താരം തൻവി വിവാഹിതയായി.

Anjana

Serial actress Tanvi married
Serial actress Tanvi married

മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ പ്രമുഖ സീരിയൽ താരം തൻവി വിവാഹിതയായി.

ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് വരൻ.കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചുനടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തൻവി തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നിലേക്ക് നിശ്ചലമായതിന് അഭിനന്ദനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ഹൽദി ചിത്രങ്ങളും വിവാഹ ചടങ്ങുകളുടെ വീഡിയോയും തൻവി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

താരത്തിനു ആശംസകൾ അറിയിച്ചു നിരവധിപേരാണ് ഫോട്ടോയ്ക് താഴെ കമന്റുകളുമായി എത്തുന്നത്.

പരസ്പരം, മൂന്നുമണി, ഭദ്ര, രാത്രിമഴ തുടങ്ങിയ പരമ്പരകളിലൂടെയാണ് താരം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിലും സാന്നിധ്യമായിരുന്ന തൻവിയുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Story highlight : Serial actress Tanvi got married