സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തന്റെ വീട്ടിലേക്ക് മടങ്ങി.കഴിഞ്ഞ ദിവസം രാത്രിയാണ് താരം ആശുപത്രി വിട്ടത്.
കഴിഞ്ഞ മാസം 28 ആം തീയതിയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.
എന്നാലിപ്പോൾ താരം വീട്ടില്‍ തിരിച്ചെത്തിയതായി ട്വീറ്റിലൂടെ പങ്കുവച്ചിരിക്കയാണ്.
Returned home 🙏 https://t.co/35VeiRDj7b
— Rajinikanth (@rajinikanth) October 31, 2021
അതേസമയം താരത്തിന്റെ ആരോഗ്യത്തിനായി ആരാധകരുടെ പ്രാര്‍ഥനകള്‍ തുടരുകയാണ്.
ക്ഷേത്രങ്ങളില്‍ താരത്തിനായി ആരാധകർ ഒട്ടേറെ വഴിപാടുകള്‍ നടത്തിയിരുന്നു.
പരിശോധനകൾക്കു ശേഷം രജനി കാന്തിനെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു.തലയുടെ സ്കാനിങ് റിപ്പോർട്ട് പുറത്തു വന്നതോടെ രക്തക്കുഴൽ പൊട്ടിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനുമായി കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷന് താരത്തെ വിധേയമാക്കിയിരുന്നു.
Story highlight : Rajinikanth discharged from hospital.