പുനിത് രാജിൻറെ വിയോഗം ലോകത്തിന് തീരാനഷ്ടം.

Anjana

puneeth rajkumar
puneeth rajkumar

കന്നഡ സൂപ്പർ താരം പുനിത് രാജ് കുമാറിൻറെ മരണം ജനങ്ങൾക്ക് തീരാനഷ്ടം. പൊതുപ്രവർത്തന രംഗത്തും, ജീവകാരുണ്യപ്രവർത്തന രംഗത്തും പുനിത് സജീവമായിരുന്നു. 

അദ്ദേഹത്തിൻറെ വരുമാനത്തിൻറെ ഒരു വലിയ ഭാഗം ജനങ്ങളുടെ നന്മയ്ക്കായി ആണ് ചെലവഴിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡിൻറെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50 ലക്ഷം രൂപയാണ് കഴിഞ്ഞവർഷം പുനിത് രാജ് നൽകിയത്. 

പ്രളയത്തിൽ ദുരന്തം അനുഭവിക്കുന്നവരെയും സാന്ത്വനിപ്പിക്കാൻ പുനിത് രാജ് രംഗത്തെത്തിയിരുന്നു.

അവയവദാനത്തിൻറെ മഹത്വത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാൻ ഇദ്ദേഹം പ്രയത്നിച്ചു. 

അദ്ദേഹത്തിൻറെ  ആഗ്രഹപ്രകാരം മരണശേഷം രണ്ടു കണ്ണുകളും ദാനം ചെയ്തു.


26 അനാഥാലയങ്ങൾ, 16 വൃദ്ധസദനങ്ങൾ, 19 ഗോശാലകൾ, 45 കന്നഡ മീഡിയം സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് പുനീത്തിൻറെ വരുമാനത്തിൽ നിന്നും ഒരു ഭാഗം എത്തിയിരുന്നു. 

1800 പെൺകുട്ടികൾക്ക് അദ്ദേഹം സൗജന്യ വിദ്യാഭ്യാസം നൽകി വരികയായിരുന്നു.1985 ൽ മികച്ച ബാലതാരത്തിനുള്ള അവാർഡും ലഭിച്ചു.

നിർമ്മാതാവ്, ഗായകൻ ,അവതാരകൻ എന്നതിലുപരി അദ്ദേഹത്തിൻറെ മനുഷ്യത്വമാണ് സഹപ്രവർത്തകരും ആരാധകരും എടുത്തുപറയുന്നത്.

1975 ലാണ് രാജകുമാറിൻറെയും പാർവതമ്മയുടെയും അഞ്ചു മക്കളിൽ ഇളയവനായി പുനീത് ജനിച്ചത്. 2002 ൽ അപ്പു എന്ന സിനിമയിലൂടെയാണ് നായകനായി എത്തുന്നത്. ആരാധകർ അപ്പു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്നു.

മലയാള സൂപ്പർതാരം മോഹൻലാലിനൊപ്പം മൈത്രി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.എന്തായാലും പുനീത്തിൻറെ നഷ്ടം ലോകത്തിന് ഒരു തീരാ വേദനയാണ്.

Story highlight : puneeth rajkumar’s death irreparable lose.