നീണ്ട പതിനാല് വർഷത്തിനൊടുവിൽ തീപ്പെട്ടി വിലയിൽ വർധന.ഒക്ടോബർ 10 ന് ശേഷം അസംസ്കൃത വസ്തുക്കളായ ബോക്സ് കാർഡ്, പേപ്പർ, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സൾഫറിനുമെല്ലാം വില വർധിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഒരു രൂപ വിലയുണ്ടായിരുന്ന തീപ്പെട്ടിക്ക് രണ്ടു രൂപ ഈടാക്കുന്നത്.
ശിവകാശിയിൽ ചേർന്ന തീപ്പെട്ടി കമ്പനിയുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
2017 ലാണ് 50 പൈസ വിലയുണ്ടായിരുന്ന തീപ്പെട്ടിക്ക് ഒരു രൂപയായി വില വർധിപ്പിച്ചത്. അതിനു ശേഷം ഇപ്പോഴാണ് തീപ്പെട്ടി വില വർദ്ധിപ്പിക്കുന്നത്.
ഇന്ധനവില, ചരക്കുഗതാഗതചിലവ് എന്നിവ വർദ്ധിച്ചതോടെ തീപ്പെട്ടിക്ക് വില വർധിക്കണം എന്ന തീരുമാനത്തിൽ കമ്പനി എത്തി.
തമിഴ്നാട്ടിൽ നാല് ലക്ഷം തൊഴിലാളികൾക്ക് ജോലി നൽകുന്ന സെക്ടർ ആണ് തീപ്പെട്ടി നിർമ്മാണം.
600 തീപ്പെട്ടികൾ അടങ്ങുന്ന ബോക്സിന് 300 മുതൽ 400 രൂപവരെയാണ് വില.
Story highlight : Price hike for matchbox