
യുപിയിലെ ഗാസിയാബാദിലെ വിജയ്നഗറിൽ ഫ്ലാറ്റിന്റെ 25–ാം നിലയിൽ നിന്ന് താഴെവീണ് ഇരട്ടക്കുട്ടികൾ മരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
14 വയസ്സുള്ള സത്യനാരായൺ, സൂര്യനാരായൺ എന്നീ സഹോദരന്മാരാണ് കെട്ടിടത്തിൽ നിന്നും വീണുമരിച്ചത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.ഇരുവരും അപാർട്മെന്റിനു മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.
ഇവരുടെ അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.അച്ഛൻ ഔദ്യോഗിക ആവശ്യത്തിനായി മുംബൈയിലാണ്.
അപകട മരണമാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.
Story highlight : Twins died after falling from the 25th floor of the flat.