സിവില്‍ സര്‍വീസസ് പരീക്ഷാഫലം; ഒന്നാംറാങ്ക് കരസ്ഥമാക്കി ശുഭം കുമാർ.

Anjana

സിവില്‍ സര്‍വീസസ് പരീക്ഷാഫലം
സിവില്‍ സര്‍വീസസ് പരീക്ഷാഫലം

സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ശുഭം കുമാറിനു ഒന്നാം റാങ്ക്. ജാഗ്രതി അവസ്തി രണ്ടാം റാങ്കും അങ്കിത ജെയിന്‍ മൂന്നാം റാങ്കും  സ്വന്തമാക്കി. തൃശൂര്‍ സ്വദേശിനി മീര.കെ ആറാം റാങ്കും കോഴിക്കോട് സ്വദേശി മിഥുന്‍ പ്രേംരാജ് 12 പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും കരസ്ഥമാക്കി.

പി.ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന്‍ 57, അപര്‍ണ്ണ എം.ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര്‍ നായര്‍ 113, കെ.എം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്‍ജുന്‍ കെ 257 എന്നിവരാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മറ്റ് മലയാളികള്‍.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജനറല്‍ വിഭാഗത്തില്‍ നിന്ന് 263 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 229 പേരും എസ് സി വിഭാഗത്തില്‍ നിന്ന് 122 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 61 പേരുമടക്കം ആകെ 761 ഉദ്യോഗാര്‍ത്ഥികളാണ് നിയമനത്തിന് യോഗ്യത നേടിയത്.

Story highlight: civil service result Shubham Kumar won the first rank.