ആമസോണ്‍ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’; എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും കിടിലന്‍ ഓഫർ.

Anjana

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ഒക്ടോബറിന്റെ തുടക്കത്തോടെ ആരംഭിക്കുമെന്നാണ് സൂചന. തീയതികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ വരാനിരിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ല്‍ പങ്കെടുക്കുന്നത് എച്ച്ഡിഎഫ്‌സി ബാങ്കാണെന്ന കാര്യം ആമസോണ്‍ സ്ഥിരീകരിച്ചു.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്തുകൊണ്ട് എച്ച്ഡിഎഫ്‌സി ബാങ്ക് ആമസോണുമായി സഹകരണം പുലർത്തുന്നു. സേവിംഗ്‌സ്  വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ആമസോണ്‍ പേ ബാലന്‍സില്‍ 5 ശതമാനം ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നതോടൊപ്പം ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡും വാഗ്ദാനം ചെയ്യുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടാതെ,ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ വര്‍ഷത്തെയും പോലെ തന്നെ ഈ വർഷവും ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കും പ്രൈം അല്ലാത്ത അംഗങ്ങള്‍ക്ക് ഒരു ദിവസം മുമ്പ് വില്‍പ്പനയില്‍ പ്രവേശിക്കുന്നതിനായി അനുമതി ലഭിക്കും. പ്രൈം അംഗത്വം ലഭിക്കുന്നതിനായി മൂന്ന് മാസത്തേക്ക് 329 രൂപയും ഒരു വര്‍ഷത്തേക്ക് 999 രൂപയുമാണ് നൽകേണ്ടത്.

40 ശതമാനം വരെ കിഴിവോടെ വിവിധ ഇലക്ട്രോണിക്‌സ് ആക്സസറികള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത് ആമസോണില്‍ നിന്ന് ലഭിക്കും.

Story highlight : Amazon Great Indian Festival with great offers for all types of products.