ചെരുപ്പുകളുടെ വസ്ത്രങ്ങളുടെയും വില വർദ്ധിക്കും; ജിഎസ്ടിയിൽ വൻമാറ്റങ്ങൾ.

Anjana

Changes GST across India
Changes GST across India

ലക്നൗവിൽ ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. 1000 രൂപയിൽ താഴെയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും ജിഎസ്ടി നിരക്ക് വർദ്ധിപ്പിക്കുമെന്ന് കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തു.

5 മുതൽ 12% വരെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാനാണ് കൗൺസിലിൽ തീരുമാനമെടുത്തത്. നിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും കോവിഡ് മൂലം പിന്മാറുകയായിരുന്നെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 2022 ജനുവരി ഒന്നുമുതലായിരിക്കും പുതുക്കിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരിക. ഏപ്രിൽ ഒന്നു മുതൽ 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള  ഇഷ്ടിക ചൂളകളുടെ ജിഎസ്ടി നിരക്കിലും മാറ്റം വരുത്തി. കൂടാതെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും സ്വിഗ്ഗിയും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Changes in GST across India.