പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്രസർക്കാർ 2022 മാർച്ച് 31 വരെ നീട്ടി. മുൻപ് സെപ്റ്റംബർ 30 വരെയായിരുന്നു അവസാന തീയതി.
കോവിഡ് മഹാമാരി മൂലം നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് കൂടുതൽ സമയം അനുവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പണം നിക്ഷേപിക്കൽ, ബാങ്ക് അക്കൗണ്ട് തുടങ്ങൽ എന്നിവയ്ക്ക് നിലവിൽ പാൻ നിർബന്ധമാണ്. ഡീമാറ്റ് അക്കൗണ്ട്, മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾ എന്നിവയ്ക്കും പാൻ നിർബന്ധമായിരിക്കുകയാണ്.
Story Highlights: Adhar-Pan linkage due date extended to march.