കേന്ദ്രമന്ത്രിമാരെയും വഹിച്ച് ദേശീയ പാതയില്‍ സുരക്ഷിത ലാന്‍ഡിങ് ; അഭിമാന നേട്ടവുമായി വ്യോമസേന.

Anjana

അഭിമാന നേട്ടവുമായി വ്യോമസേന
അഭിമാന നേട്ടവുമായി വ്യോമസേന
Photo Credit: ANI

ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരെയും കൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ദേശീയപാതയിൽ ഇറങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ തുടങ്ങിയവരുമായാണ് രാജസ്ഥാനിലെ ബർമറിൽ വിമാനം പരീക്ഷണ ലാൻഡിങ് ചെയ്തത്. വിമാനത്താവളങ്ങളിലല്ലാതെ മറ്റിടങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ ലാൻഡ് ചെയ്യാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്.

സാധാരണയായി കാറുകളും ലോറികളും ഓടാറുള്ള പാതകളിൽ ഇനി വിമാനങ്ങളെയും കാണാൻ സാധിക്കും.സുപ്രധാനമായ ഒരു കാര്യമാണ് ഇവിടെ നടന്നത്. എന്തെന്നാൽ, 1971ലെ യുദ്ധത്തിന് സാക്ഷ്യം വഹിച്ച പ്രദേശമാണിത്. അടുത്തായിട്ടാണ് അന്താരാഷ്ട്ര അതിർത്തി. ഇങ്ങനെയൊരു അടിന്തര ലാൻഡിങ് നമ്മുടെ ആത്മവിശ്വാസം ഉയർത്തുന്നു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി എപ്പോഴും സജ്ജരാണെന്ന് ചൂണ്ടിക്കട്ടുന്ന ഒന്നാണിതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. യുദ്ധത്തിന് പുറമെ, രക്ഷാപ്രവർത്തനത്തിനും ഇന്ത്യൻ വ്യോമസേനയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യോമതാവളങ്ങൾ ലഭ്യമല്ലാത്ത സന്ദർഭങ്ങളിലും രക്ഷാപ്രവർത്തനത്തിനും ദേശീയ പാതകളിൽ വിമാനം ഇറക്കുന്നതിനുള്ള പരീക്ഷണമാണ് ഇപ്പോൾ നടന്നത്. വാർത്താ ഏജൻസികൾ ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയിൽ വിമാനം സുരക്ഷിതമായി ദേശീയപാതയിൽ ലാൻഡ് ചെയ്യുന്നത് കാണാം. സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർ ഇതിന് സാക്ഷിയാകാൻ എത്തിയിരുന്നു.

Story highlight :  The Plane safe landed on the national Highway carrying higher officials.