ഹരിയാനയിൽ പൊലീസ് നടപടിക്കിടെ കർഷകൻ മരിച്ചു; പ്രതിഷേധം ശക്തം.

Anjana

പൊലീസ് നടപടിക്കിടെ കർഷകൻ മരിച്ചു
പൊലീസ് നടപടിക്കിടെ കർഷകൻ മരിച്ചു

 ഹരിയാനയിൽ പൊലീസ് നടപടിക്കിടെ തലയ്ക്ക് പരിക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സൂശീൽ കാജൾ ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം . മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

കർണാലിലുണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കർഷകസംഘടനകൾ. കർഷകരുടെ തല തല്ലി പൊളിക്കാൻ നിർദ്ദേശം നൽകിയെന്ന ആരോപണം ഉയർന്ന കർണാൽ എസ് ഡി എം ആയുഷ് സിൻഹക്ക് എതിരെ നിയമനടപടികൾ ആലോചിക്കാൻ നാളെ കർണാൽ കർഷകർ യോഗം വിളിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പോലീസ്  നടപടിയെ ന്യായീകരിച്ച  ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ, എസ് ഡി എമ്മിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് പൊലീസ് നടപടിയെന്ന വാദമാണ് ഖട്ടാറും ഉയർത്തുന്നത്. 

ദേശീയപാത ഉപരോധം കർഷകർ അവസാനിപ്പിച്ചെങ്കിലും കർണാൽ ടോൾ പ്ലാസ ഉപരോധം തുടരുകയാണ്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചാബിൽ ഇന്ന് കർഷകർ റോഡ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. 

Story Highlight : farmer killed in Hariyana during police lathi charge.