ഡ്രോൺ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.

Anjana

ഡ്രോൺ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങൾ
ഡ്രോൺ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങൾ

ദില്ലി: രാജ്യത്ത് ഡ്രോണുകൾ പറത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിക്കൊണ്ട് പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ എന്നിയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടിത്തത്തിയിരിക്കുന്ന ചട്ടങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്.

രജിസ്‌ട്രേഷൻ ഇല്ലാത്ത ഡ്രോണുകൾ ഉപയോഗിക്കാൻ പാടില്ല. രജിസ്‌ട്രേഷൻ ലഭ്യമാകുന്നതിനായി മുൻ‌കൂർ സുരക്ഷാ പരിശോധനയുടെ ആവശ്യമില്ല. ഡ്രോണുകൾ  ഉപയോഗശൂന്യമാകുകയോ, നഷ്ട്ടപ്പെടുകയൊ ചെയ്‌താൽ അവ നിശ്ചിത ഫീസ് കൊടുത്തുകൊണ്ട് രജിസ്റ്റർ ചെയ്യണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡ്രോണുകൾ ചരക്ക് നീക്കത്തിനായി ഉപയോഗിക്കാം. പ്രത്യേക ഇടനാഴി ഇതിനുവേണ്ടി സജ്ജമാക്കും. 500 കിലോവരെയുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിനായി അനുമതിയുണ്ടാകും. ഡ്രോണുകളിൽ ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ തുടങ്ങിവ മുൻ‌കൂർ അനുമതിയില്ലാതെ കൊണ്ട് പോകാൻ പാടില്ല.

മറ്റൊരാളുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ  ഉപയോഗിക്കാൻ പാടില്ലയെന്നും ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. രാജ്യത്തെ വ്യോമ പാത അടുത്ത 30 ദിവസത്തിനുള്ളിൽ ചുവപ്പ്, മഞ്ഞ, പച്ച എന്നി മൂന്ന് സോണുകളായി തിരിക്കും.

Story highlight: Central Government’s Strict restrictions for using drone