പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് കേന്ദ്രത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പരാമർശം.
ജമ്മു കാശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉടൻ വേണമെന്ന് മെഹബൂബ ആവശ്യപ്പെട്ടു. അയൽ രാജ്യങ്ങൾക്ക് സംഭവിച്ചത് വെച്ച് സ്ഥിതിഗതികൾ മനസ്സിലാക്കണമെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
അമേരിക്കപോലുള്ള വിദേശ ശക്തികൾ പോലും അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയെന്നും അവർ ചൂണ്ടിക്കാട്ടി. തട്ടിയെടുത്തത് എല്ലാം തിരിച്ചുനൽകണമെന്ന് മെഹബൂബ ആവശ്യപ്പെട്ടു. ആയുധങ്ങൾ എടുക്കരുതെന്ന് യുവാക്കളോട് നിർദ്ദേശിക്കുകയും കല്ലും തോക്കും കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും മെഹബൂബ പറഞ്ഞു.
കുൽഗാം ജില്ലയിൽ പാർട്ടി പരിപാടിയിലായിരുന്നു മെഹബൂബയുടെ വിവാദ പരാമർശം ഉണ്ടായത്. പരാമർശത്തെ തുടർന്ന് ബിജെപി നേതാക്കൾ മെഹബൂബയ്ക്കെതിരെ രംഗത്തെത്തി.
ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ ശക്തമായി എതിർക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
Story Highlights: Mehbooba Mufti says to take a lesson out of Afghanistan