മാധ്യമ വാർത്തകളിൽ അതൃപ്തി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.

Anjana

മാധ്യമ വാർത്തകളിൽ അതൃപ്തി
മാധ്യമ വാർത്തകളിൽ അതൃപ്തി
Photo Credit: Twitter/barandbench

സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടതിൽ അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് എൻ.വി രമണ. നിയമന നടപടികളിലെ സുതാര്യത ഉറപ്പുവരുത്താൻ ഇത്തരം വാർത്തകൾ അന്തിമ തീരുമാനത്തിന് മുൻപായി പുറത്തുവിടുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

മാത്രമല്ല ഇതോടെ വിപരീതഫലമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർ ഇത്തരത്തിലുള്ള വാർത്തകൾ നൽകുമ്പോൾ ഉത്തരവാദിത്തബോധത്തോടെയാകണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഉത്തരവാദിത്വത്തോടെ വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.വി നാഗരത്‌നയുൾപ്പടെ 9 ജഡ്ജിമാരെയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്.

Story Highlights: Supreme Court Chief Justice upset about Media Reports.