Headlines

National

കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സ്വീകരിച്ചു.

കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി

ദില്ലി: ദേശീയ സുരക്ഷക്കായി പെഗാസസ് പോലുള്ള സോഫ്റ്റ്‍വെയർ ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ട് എല്ലാ കാര്യങ്ങളും അറിയിക്കാനാകില്ലെന്നും സുപ്രീം കോടതിയെ  കേന്ദ്രം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു സമിതി രൂപം കൊണ്ടാൽ അതിനു മുന്നിൽ എല്ലാം വിശദീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രതിരോധ കാര്യങ്ങളിലോ ദേശീയ സുരക്ഷയിലോ യാതൊരു ഇടപെടലും ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയും തീരുമാനിച്ചു.

ദേശീയ സുരക്ഷ, പ്രതിരോധകാര്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ സർക്കാരിനെ നിർബന്ധിക്കില്ലെന്ന് അറിയിച്ച കോടതി ഹർജിക്കാർ ആരോപിക്കുന്ന ദേശീയ സുരക്ഷയെ സംബന്ധിക്കാത്ത ചോദ്യങ്ങൾക്ക് മറുപടി തരുന്നതിനു എന്താണ് പ്രശ്നമെന്ന്  തിരിച്ച് ചോദിച്ചു.

സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കമ്മിറ്റിയൊ മറ്റ് നടപടിയൊ വേണമോയെന്ന് പിന്നീട് ആലോചിക്കാമെന്ന് തീരുമാനമെടുത്തു.

Story highlight : Petitions seeking inquiry on Pegasus were accepted.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts