സംസ്ഥാനത്തെ കൊവിഡ് മരണകണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇതിന് തെളിവായി വിവരാവകാശരേഖകൾ പ്രതിപക്ഷം ഇപ്പോൾ പുറത്തു വിട്ടിരിക്കുകകയാണ്.
വിവരാവകാശ രേഖയനുസരിച്ച് 2020 ജനുവരി മുതൽ ഈ മാസം 23 വരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 23,486 പേർ. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കണക്കുകളിൽ മരണം 16,170 ആണ്.
7316 ആണ് മരണകണക്കുകളിലെ വ്യത്യാസം. കണക്കുകൾ സർക്കാർ ഏജൻസിയുടേതാണെന്നും പ്രതിപക്ഷത്തിന്റേതല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
ഇപ്പോൾ പുറത്തുവിട്ട വിവരാവകാശ രേഖകൾ പ്രകാരം സംസ്ഥാനം കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിയുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു.
Story Highlights: 7316 Uncounted deaths in reports given by Information kerala mission and CM’s office.