കേരളത്തിൽ ഇന്ന് 11,586 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,09,382 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 10.59 ആണ്. സംസ്ഥാനത്ത് കോവിഡ് സാന്നിധ്യം കണ്ടെത്തുന്നതിനായി ആകെ 2,63,57,662 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 135 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചതിനാലെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 16,170ആയി ഉയർന്നു.
ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ച് കണക്കുകൾ:
തിരുവനന്തപുരം-727
കൊല്ലം-886
ആലപ്പുഴ-645
പത്തനംതിട്ട-240
കോട്ടയം-540
ഇടുക്കി-230
എറണാകുളം-1153
തൃശ്ശൂർ-1498
പാലക്കാട്-1032
മലപ്പുറം-1779
കോഴിക്കോട്-1264
വയനാട്-221
കണ്ണൂർ-609
കാസർഗോഡ്-762
പുതുതായി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില് 45 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. ആകെ10,943 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പര്ക്ക ഉറവിടം വ്യക്തമല്ലാത്ത 534 കൊവിഡ് കേസുകളാണുള്ളത്.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം-665
കൊല്ലം-882
ആലപ്പുഴ-640
പത്തനംതിട്ട-235
കോട്ടയം-502
ഇടുക്കി-216
എറണാകുളം-1134
തൃശ്ശൂർ-1486
പാലക്കാട്-729
മലപ്പുറം-1726
കോഴിക്കോട്-1241
വയനാട്-211
കണ്ണൂർ-532
കാസർഗോഡ്-744
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 64 ആണ്.
കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
തിരുവനന്തപുരം-2
കൊല്ലം-4
പത്തനംതിട്ട-2
കോട്ടയം-2
എറണാകുളം-3
പാലക്കാട്-14
മലപ്പുറം-2
കോഴിക്കോട്-2
വയനാട്-7
കണ്ണൂർ-10
കാസർഗോഡ്-11
തൃശൂർ -5
സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ
14,912 പേര് രോഗമുക്തി നേടി.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം-1031
കൊല്ലം-1091
ആലപ്പുഴ-635
പത്തനംതിട്ട-455
കോട്ടയം-999
ഇടുക്കി-290
എറണാകുളം-1477
തൃശ്ശൂർ-2022
പാലക്കാട്-1129
മലപ്പുറം-2244
കോഴിക്കോട്-1687
വയനാട്-304
കണ്ണൂർ-741
കാസർഗോഡ്-807
ആകെ 4,33,215 പേരാണ് കേരളത്തിൽ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 4,07,102 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിൽ കഴിയവെ 26,113 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.
2219 പേരെ കൂടി പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചു. 271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ 73 ടി.പി.ആര്. 5ന് താഴെയുള്ളതും 335 പ്രദേശങ്ങൾ ടി.പി.ആര്. 5നും 10നും ഇടയിൽ ഉള്ളതും 355 പ്രദേശങ്ങൾ ടി.പി.ആര്. 15ന് മുകളിലുള്ളതുമാണ്.
Story Highlights: 11, 586 confirmed covid cases in kerala.