മുഹമ്മ: ബൈക്കില് ലോറിയിടിച്ച് ബൈക്ക് യാത്രികനായ മുഹമ്മ സ്വദേശി മരിച്ചു.സംഭവത്തിൽ പഞ്ചായത്ത് എട്ടാം വാര്ഡ് അശ്വതി നിവാസില് സജി -ശ്രീദേവി ദമ്ബതികളുടെ മകന് അക്ഷയ് (23) ആണ് മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വെള്ളിയാഴ്ച പുലര്ച്ചെ രണ്ട് മണിക്കായിരുന്നു അപകടം ഉണ്ടായത്.കോഴിക്കോട് ബൈപാസിന് സമീപം ഹൈലൈറ്റ് മാളിന് മുന്നില് വച്ചായിരുന്നു സംഭവം.അക്ഷയ് സഞ്ചരിച്ചിരുന്ന ബൈക്കില് ലോറിയിടിച്ചുകയറുകയായിരുന്നു.
ഡെക്കാത്ത് ലോണ് സ്ഥാപനത്തിലെ ജീവനക്കാരനാണ് അക്ഷയ്.പിതാവ് സജി സൗദി അറേബ്യയില് നിന്ന് ശനിയാഴ്ച എത്തുന്നത്തോടെ തുടര്ന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
Story highlight : young man died in a road accident at kozhikkod.