കേവ് : അഫ്ഗാനിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി എത്തിയ യുക്രൈൻ വിമാനം അജ്ഞാതര് തട്ടിക്കൊണ്ടുപോയി. ഇക്കാര്യം യുക്രൈൻ വിദേശകാര്യ മന്ത്രിയായ യേവ്ജെനി യാനിനാണ് വെളിപ്പെടുത്തിയത്. ഇറാനിൽ വിമാനം ഇറക്കിയതായും അദ്ദേഹം പറഞ്ഞു.
വിമാനം തട്ടിക്കൊണ്ടുപോയത് ചൊവ്വാഴ്ചയാണ്. വിമാനം തട്ടിയെടുത്തത് അജ്ഞാതരായ ഒരു സംഘമാണെന്നും ഇവർ ഇറാനിലേക്ക് വിമാനം കടത്തിയതായും മന്ത്രി വ്യക്തമാക്കി. വിമാനം തട്ടിയെടുത്ത സംഘം ആയുധധാരികളായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പിന്നീട് വിമാനത്തിനു എന്താണ് സംഭവിച്ചെന്നത് വ്യക്തമല്ല. സംഭവത്തിൽ നയതന്ത്രപരമായ ഇടപെടൽ നടക്കുന്നുവെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
Story highlight : Ukrainian plane hijacked in Kabul.