ജമ്മു കശ്മീരിൽ ഭീകരാക്രമണത്തെതുടർന്ന് ഒരു മരണം.

Anjana

ജമ്മുകശ്മീരിൽ ഭീകരാക്രമണം ഒരു മരണം
ജമ്മുകശ്മീരിൽ ഭീകരാക്രമണം ഒരു മരണം
Photo credits: The Economic Times

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തെ തുടർന്ന് അവന്തിപോറയിലെ ത്രാലിയിൽ ഒരാൾ മരണപ്പെട്ടു. രാത്രിയിലാണ് ആക്രമണം നടന്നത്.

ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരണപ്പെട്ടത്. ഭീകരർ ജാവേദ് മാലിക്കിന്റെ വീടിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രണത്തിൽ പരുക്കേറ്റ ജാവേദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊലപാതകം നടത്തിയ ഭീകരർ ഇപ്പോഴും ഈ പ്രദേശത്താണെന്ന് വിവരം. അതുകൊണ്ട് തന്നെ സൈന്യം പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ജാവേദ് മാലിക്കിനെ കൊലപ്പെടുത്താൻ എത്തിയത് അഞ്ചംഗ സംഘമാണ്.

മുൻപും സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച ബസ് അഗ്നിക്കിരയാക്കിയ പ്രദേശത്താണ് വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ഭീകരവിരുദ്ധ നീക്കങ്ങൾ ഈ മേഖല കേന്ദ്രീകരിച്ച് ശക്തമാക്കിയിരുന്നു. ഇരുപതിലധികം ഭീകരരെയാണ് സൈനികർ കഴിഞ്ഞ ഒരു വർഷത്തിനിടെ വധിച്ചത്.

പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേർ ആക്രമണമുണ്ടായത് 2019 ഫെബ്രുവരി 14ന് ഉച്ച കഴിഞ്ഞ് 3.15നായിരുന്നു. ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം.

വാഹനങ്ങളിലായി 2547 സിആർപിഎഫ് ജവാന്മാർ ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുമ്പോൾ ആയിരുന്നു സംഭവം. ആദിൽ അഹമ്മദ് എന്ന പുൽവാമ കാകപോറ സ്വദേശിയായ ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണുണ്ടായിരുന്നത്.

40 പേരാണ് പൂർണമായി തകർന്ന 76 ാം ബറ്റാലിയന്റെ ബസിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

Story highlight : Terrorist attack in Jammu and Kashmir.