ജമ്മുകശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.ഹൈദർപോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഏറ്റുമുട്ടലിനിടെ ഭീകരർ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥനും വെടിയേറ്റ് മരിച്ചതായി സൈന്യം അറിയിച്ചു.
ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനോടുവിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.എത്രപേർ സംഘത്തിലുണ്ടെന്ന വിവരം വ്യക്തമായിട്ടില്ലെന്ന് ശ്രീനഗർ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
മേഖലയിൽ തിരച്ചിൽ നടത്തിയ സൈന്യത്തിന് നേരെ വെടിയുതിർത്ത ഭീകരരാണ് സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഭീകരർ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ലെന്നും ജമ്മുകശ്മീർ പോലീസ് അറിയിച്ചു.മേഖലയിലെ ഏറ്റുമുട്ടൽ തുടരുകയാണ്.
Story highlight : Two terrorists killed by the army in encounter at Kashmir.