നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക് ഈ വർഷം മുതൽ പ്രവേശനം നൽകണമെന്ന് സുപ്രീംകോടതി. ലിംഗവിവേചനം ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് 2022 മെയ് മാസത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ നിലപാട് സ്വീകരിക്കാൻ സുപ്രീംകോടതി തയ്യാറായില്ല.
കേന്ദ്ര സർക്കാരിന്റെ നിലപാട് വനിതകൾക്ക് നൽകുന്ന സന്ദേശം തെറ്റാണെന്നും ഈ വർഷം തന്നെ വനിതകൾക്ക് പ്രവേശനം ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എസ്.കെ. കോൾ അധ്യക്ഷനായ ബഞ്ചാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് അറിയിച്ചത്. നവംബർ 14ന് നടക്കാനിരിക്കുന്ന ഈ വർഷത്തെ നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയിൽ വനിതകൾക്കും അവസരം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
Story Highlights: SC about Women entry in NDA.