
പ്രമുഖ സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ റെക്കോർഡ് ഫോളോവേഴ്സുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ചയോടെ ഏഴ് കോടി ജനങ്ങൾ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവ് എന്ന നേട്ടം നരേന്ദ്രമോദി നേടി.
പതിവായി ട്വിറ്റർ ഉപയോഗിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സജീവമായി ഉപയോഗിക്കുന്നതിലൂടെയാണ് ഇത്രയേറെ ഫോളോവേഴ്സിനെയും അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്. 2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് നരേന്ദ്ര മോദി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 2.6 കോടി ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും 1.9കോടി ട്വിറ്റർ ഫോളോവേഴ്സുണ്ട്.
പ്രധാനമന്ത്രിയുടെ നേട്ടത്തെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലടക്കമുള്ളവർ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘കൂ’ ആപ്പ് ഉപയോഗിക്കാനാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ‘കൂ’ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
Story Highlights: PM Narendra Modi becomes most followed active politician in twitter