സോഷ്യൽ മീഡിയ ട്രോളുകൾക്ക് മറുപടിയുമായി ‘ചിത്രാനന്ദമയി അമ്മ’.

Anjana

Updated on:

Chithranandamayi Amma' responds to social media trolls against her.

തിരുവനന്തപുരം : രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ട്രോളുകൾകൊണ്ട് നിറഞ്ഞു നിന്നിരുന്ന ചിത്രാനന്ദമയി അമ്മ, മറുപടിയുമായി രംഗതത്തെത്തിയിരിക്കുകയാണ്.തനിക്കെതിരായ പരാമർശങ്ങൾക്കെതിരെയുള്ള വിശദീകരണമാണ്  ചിത്രാനന്ദമയി അമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമ്മ പോസിറ്റീവ് ആയിട്ടാണ് ഇരിക്കുന്നതെന്നും എന്നാൽ സോഷ്യൽ മീഡിയ തന്നെ നെഗറ്റീവ് ആക്കിക്കൊണ്ടാണ് ട്രോളുകൾ ചെയ്യുന്നതെന്ന് ചിത്രാനന്ദമയി അമ്മ പറയുന്നു.എന്നാൽ ഇങ്ങനെ ചെയ്യുന്നതിൽ തനിക്ക് വിഷമങ്ങൾ ഒന്നും തന്നെയില്ലന്നും പക്ഷെ മറ്റുള്ള മതത്തെയും കൂടി ചേർത്ത് അവരെയും കൂടി സങ്കടപ്പെടുത്തുന്നതിൽ മാത്രമാണ് വിഷമമെന്നും  ചിത്രാനന്ദമയി അമ്മ പറയുന്നു.

“ട്രോളുന്നവർ അങ്ങനെ ജീവിച്ചോട്ടെ, അതെല്ലാം അവരുടെ തൊഴിൽ.. എന്നാൽ നന്മയെ തിരിച്ചറിയണം. അവർ കാണാത്തതിനെ കണ്ടെന്നു വരുത്തി തീർക്കുന്നു.ഒരു ചിത്രത്തെ വച്ചു നടക്കാത്ത കാര്യങ്ങൾ എഴുതി വിടുന്നു. ഇവർ എന്തിനു വേണ്ടി ഇത് ചെയ്യുന്നു..” – എന്നാണ് തന്നെ ട്രോളുന്നവരോട്  ചിത്രാനന്ദമയ് അമ്മയ്ക്ക് ചോദിക്കാനുള്ളത്.

“കഴിഞ്ഞ ദിവസം തന്നെ ആരോ ഫോൺ വഴി ബന്ധപ്പെട്ടിരുന്നു വെന്നും ഒരു ലക്ഷം രൂപ നൽകിയാൽ ഈ ട്രോളുകൾ നിർത്തി തരാമെന്ന് പറഞ്ഞുവെന്നും  ചിത്രാനന്ദമയി അമ്മ പറയുന്നു.ഇങ്ങനെയൊക്കെ പറയുന്നതിൽ സങ്കടമുണ്ട്. അവർ ഉദ്ദേശിക്കുന്ന പണമൊന്നും ഈ നടയിൽ ഇല്ല. വരുന്ന ഭക്തർക്ക് അറിയാം അമ്മ എന്താണെന്ന്.

ഇവർ പറയുന്നുണ്ട് ബോർഡ് വെച്ചിട്ട് അമ്മ പണമുണ്ടാക്കുന്നുവെന്ന്,  ബോർഡ് വെച്ചാൽ പണം ഉണ്ടാകുമോ? എന്നാൽ എല്ലാവർക്കും ബോർഡ് വച്ചിരുന്നാൽ പോരെ..വരുന്ന ഭക്തർ ഇടുന്ന കാണിക്കയിൽ നിന്നാണ് അമ്മ ജീവിക്കുന്നത്. അവരോട് ഇത്ര തുക ഇടണമെന്നും അമ്മ പറയുന്നില്ല. തങ്ങൾക്കിഷ്ടമുള്ള കാണിക്കയായി വെക്കുക എന്നല്ലാതെ ഇതുവരെയും ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല.

  പുകവലി നിർത്താൻ ഹെൽമറ്റ് കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്

പിന്നെ എന്തിനു വേണ്ടിയാണ് ട്രോളുകൾ പ്രചരിപ്പിക്കുന്നതും വാർത്തയാകുന്നതും… ഇവരോടൊന്നും പ്രതികരിക്കാൻ അമ്മയ്ക്ക് ആകില്ല.അമ്മയുടെ നാവ് അതിനുള്ളതല്ല. ട്രോളുകൾ പ്രചരിപ്പിക്കുന്നവർ അത് ചെയ്യട്ടെ സന്തോഷിക്കട്ടെ… – ചിത്രാനന്ദമയി അമ്മയുടെ വാക്കുകൾ. 

“അമൃതാനന്ദമയി അമ്മയെയും തന്നെയും ചേർത്ത് വെച്ച് ഒരുപാട് പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.എന്തിനു വേണ്ടിയാണിത്.. അമ്മ ഇരിക്കുന്ന നട അറിഞ്ഞുകൊണ്ട് യാതൊരു തെറ്റും ചെയ്യുന്നില്ല. ഇങ്ങനെയുള്ള വ്യാജ പ്രചരണങ്ങൾ നടത്താം എന്നല്ലാതെ അമ്മയുടെ ആത്മീയതയെ നശിപ്പിക്കാൻ ആർക്കും കഴിയില്ല. അത് ജന്മനാ ഉടലെടുത്തതാണ്.

ട്രോളുന്നവർക്ക് ഭഗവാൻ മറുപടി തരുമെന്ന് ചിത്രാനന്ദമായി ‘അമ്മ

രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ട്രോളുകൾ കൊണ്ട് നിറഞ്ഞ ചിത്രാനന്ദമായി ‘അമ്മ യ്ക്ക് പറയാനുള്ളത്

Posted by Changathikoottam ചങ്ങാതികൂട്ടം on Wednesday, 1 December 2021

അമ്മയ്ക്കെതിരെ നാട്ടുകാരെ ഇളക്കി വിടുമെന്നും അവരെക്കൊണ്ട് ഇവിടെനിന്നും നാടുകടത്തിക്കുമെന്നുമുള്ള പ്രചരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.അവർ ഭക്തജനങ്ങളെ വിലക്കിക്കോട്ടേ, എന്നാൽ ഭഗവാൻ എന്താണോ ഇച്ഛിക്കുന്നത്  അത് മാത്രമേ ഭൂമിയിൽ നടക്കുകയുള്ളു. “- എന്നാണ് ചിത്രാനന്ദമയി അമ്മയ്ക്ക് തനിക്കെതിരായ പരാമർശങ്ങൾ അഴിച്ചുവിടുന്ന സോഷ്യൽ മീഡിയയോട് പറയാനുള്ളത്.

  വളർത്തുപൂച്ചയുടെ ഒറ്റ ക്ലിക്ക്: യുവതിക്ക് ജോലിയും ബോണസും നഷ്ടമായി

Story highlight : ‘Chithranandamayi Amma’ responds to social media trolls against her.

Related Posts
പുകവലി നിർത്താൻ ഹെൽമറ്റ് കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്
quit smoking

പുകവലി ഉപേക്ഷിക്കാനായി ഹെൽമറ്റ് ആകൃതിയിലുള്ള കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്. 26 Read more

പർപ്പിൾ സാരിയിൽ സന്യ മല്‍ഹോത്ര ; മനോഹര ചിത്രങ്ങൾ വൈറൽ.
Sanya Malhotra in purple sari - photos viral.

ബോളിവുഡ് നടി സന്യ മല്‍ഹോത്ര ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച  തന്റെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ Read more

‘എന്റെ മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു’; പിന്തുണയുമായി അച്ഛന്റെ കുറിപ്പ്.
My daughter has decided to live with the girl she loves' Father's post goes viral.

പുരോഗമന വാദങ്ങളും ന്യൂജനറേഷൻ ചിന്താ രീതികളുമെല്ലാം പ്രസംഗിച്ചു നടക്കുമെങ്കിലും പ്രായോഗിക തലത്തിൽ എത്തുമ്പോൾ Read more

  എൻ്റെ മാമനെ വിവാഹം കഴിക്കാമോ. കൊച്ചു മിടുക്കികളുടെ വ്യത്യസ്ത വിവാഹാലോചന വൈറൽ.
ബ്ലാക്കില്‍ സ്റ്റൈലായി മലൈക അറോറ ; ചിത്രങ്ങൾ പങ്കുവച്ച് താരം.
Malaika arora viral photos

ബോളിവുഡ് നടിയായ മലൈക അറോറയുടെ ഫാഷൻ സെൻസിനെപറ്റി ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഫിറ്റ്നസ് മാത്രമല്ല Read more

കേരളപ്പറവി ആശംസകൾ നേർന്ന് കേരളത്തനിമയിൽ നടി ലെന.
malayalam actress lena

ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെ ആദ്യമായി വെള്ളിത്തിരിയിലെത്തിയ താരമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ലെന. തന്റെ Read more

പുതിയ പോളിഷിംഗ് തുണി അവതരിപ്പിച്ച് ആപ്പിൾ
Apple cleaning cloth

ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് പൊതുവേ വലിയ വിലയാണ്.ഫോണുകൾ ആയാലും ലാപ്ടോപ്പുകൾ ആയാലും വാങ്ങണമെങ്കിൽ വൃക്ക വിൽക്കണം Read more

വിചിത്രമായ ഭീമൻ മോമോ; വിമർശനവുമായി സോഷ്യൽ മീഡിയ.
Gold plated momo

photo credit - WhatsHot പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്ന ആധുനികലോകത്ത്  വിചിത്രമായ രുചികൾ Read more

കുടിലിൽ നിന്നും കൊട്ടാരത്തിലെത്തിയ കൊച്ചുമിടുക്കി ; താരമായി ഇച്ചാപ്പി.
shining star Sreelakshmi

സോഷ്യൽ മീഡിയയിലൂടെ ജന മനസ്സിൽ ഇടം നേടിയ ശ്രീലക്ഷ്മി എന്ന കൊച്ചുമിടുക്കിയുടെ ജീവിതവിജയ കഥ. Read more

കുത്തൊഴുക്കിലും കുലുങ്ങാതെ അതിരപ്പള്ളിയിലെ കുഞ്ഞൻ ഷെഡ്.
Athirappilly Waterfall shed

Photo credit - unsplash.com കനത്ത മഴയിൽ ആതിരപ്പള്ളി വെള്ളച്ചാട്ടം കുത്തിയൊഴികിയപ്പോൾ ഒരു Read more