Headlines

National, Viral

ട്വിറ്ററിൽ റെക്കോർഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി; ഏഴുകോടി ഫോളോവേഴ്സ്

 ട്വിറ്ററിൽ റെക്കോർഡിട്ട്  പ്രധാനമന്ത്രി നരേന്ദ്രമോദി
Photo Credit: Screengrab/Twitter

പ്രമുഖ സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ റെക്കോർഡ് ഫോളോവേഴ്സുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.  ബുധനാഴ്ചയോടെ ഏഴ് കോടി ജനങ്ങൾ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവ് എന്ന നേട്ടം നരേന്ദ്രമോദി നേടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിവായി ട്വിറ്റർ ഉപയോഗിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സജീവമായി ഉപയോഗിക്കുന്നതിലൂടെയാണ് ഇത്രയേറെ ഫോളോവേഴ്സിനെയും അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്. 2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് നരേന്ദ്ര മോദി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 2.6 കോടി ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും 1.9കോടി ട്വിറ്റർ ഫോളോവേഴ്സുണ്ട്.

പ്രധാനമന്ത്രിയുടെ നേട്ടത്തെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലടക്കമുള്ളവർ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നത്  തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘കൂ’ ആപ്പ് ഉപയോഗിക്കാനാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ‘കൂ’ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

Story Highlights: PM Narendra Modi becomes most followed active politician in twitter

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Related posts