Headlines

Crime News

നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ കവർച്ച; പൊലീസിന് സൂചനകൾ ലഭിച്ചു.

നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ കവർച്ച

നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ നടന്ന കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ്. അഗ്സർ ബാഷയെന്ന കുപ്രസിദ്ധ മോഷ്ടാവാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒപ്പം യാത്ര ചെയ്ത വിജയലക്ഷ്മി എന്ന സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീകളെ ഭക്ഷണപാനീയം നൽകി  മയക്കിക്കിടത്തിയായിരുന്നു കവർച്ച നടത്തിയത്.

അഗ്സർ ബാഷയെന്ന പ്രതി സമാനരീതിയിൽ കവർച്ച നടത്തുന്നത് പതിവാണെന്നും ഇതിനു മുമ്പും ഇത്തരം മോഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഇന്നു പുലർച്ചയോടെയാണ് തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകൾ ഐശ്വര്യ, തമിഴ്നാട് സ്വദേശി കൗസല്യ എന്നിവരെ ബോധരഹിതരാക്കിയതിന് ശേഷം കവർച്ച നടത്തിയത്. 

തിരുവല്ല സ്വദേശികളുടെ പത്ത് പവൻ സ്വർണവും മൊബൈൽ ഫോണുകളും തമിഴ്നാട് സ്വദേശിയുടെ ആഭരണങ്ങളും കവർന്നതായാണ് വിവരം.

Story Highlights: Picture of suspect in Train Robbery Released by police

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts