പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക്സ് ജിഹാദ് പരാമർശത്തിൽ പ്രതികരിച്ച് കാന്തപുരം എ.പി. അബുബക്കർ മുസ്ലിയാർ രംഗത്ത്. ഇതു സംബന്ധിച്ച വിവാദം ഒഴിവാക്കണമെന്നാണ് എ.പി. അബുബക്കർ മുസ്ലിയാരുടെ ആവശ്യം. ഒരു സമുദായത്തെയും ആകാരണത്താൽ ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്‌ലിം – ക്രൈസ്തവ സൗഹൃദത്തെ ഇല്ലാതാക്കുന്ന രീതികൾ അനുവദിച്ചുകൂട. വിവാദം നിലനിൽക്കുന്നിടത്തോളം സമൂഹത്തിൽ ശേഷിക്കുന്ന നന്മകൾ കൂടി ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാലാ ബിഷപ്പിന്റെ ചില പരാമർശങ്ങൾ ഉചിതമല്ലെന്നും കാന്തപുരം എ.പി. അബുബക്കർ മുസ്ലിയാർ പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story highlight : Kanthapuram A P Abubacker Musliar responded to Controversial reference of Pala Bishop Joseph Kallarangad.