ഒളിമ്പിക്സിൽ അമ്പെയ്ത്ത് ഫൈനലിൽ ഇന്ത്യയുടെ പുരുഷ ടീം ക്വാർട്ടറിൽ . പ്രീ-ക്വാർട്ടറിൽ പ്രവീൺ ജാദവ്, തരുൺ ദീപ് റായ്, അതാനു ദാസ് എന്നിവരടങ്ങുന്ന സഖ്യം ഖസാകിസ്ഥാൻ ടീമിനെയാണ് തോൽപ്പിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
റൗണ്ട് ഓഫ് 64 ജയിച്ച്, റൗണ്ട് ഓഫ് 32 വിലേക്ക് ഫെൻസിംഗിൽ ഇന്ത്യയുടെ ഭവാനി ദേവി കടന്നു. അജന്താ കമാൽ ടേബിൾ ടെന്നിസിൽ പോർച്ചുഗൽ താരത്തെ നേരിടുകയാണ്.
വനിതകളുടെ ഹോക്കി മത്സരം ഇന്ന് നടക്കും. ഇന്നലെ ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം തോറ്റിരുന്നു.
നീന്തൽ കുളത്തിൽ ആദ്യമായി മലയാളി താരം സജിൻ പ്രകാശ് മത്സരിക്കാനിറങ്ങും. ഒളിമ്പിക്‌സിലേക്ക് ഇന്ത്യയിൽ നിന്നും നേരിട്ട് യോഗ്യത നേടിയ ആദ്യ താരമാണ് സജിൻ പ്രകാശ്.
Story highlight: Olympics Today’s matches.