കോച്ചുകൾ വേർപെട്ട് വേണാട്; അപകടം ഒഴിവായി.

Anjana

കോച്ചുകൾ വേർപെട്ട് വേണാട്
കോച്ചുകൾ വേർപെട്ട് വേണാട്
Representative Photo Credit: PTI Photo

നെടുമ്പാശേരി: കോച്ചുകൾ ഓട്ടത്തിനിടെ വേർപെട്ട് ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ്‌. നെടുവന്നൂർ റെയിൽവേ ഗേറ്റിനു സമീപം ചൊവ്വരയ്ക്കു സമീപം ഇന്നലെ മൂന്നരയോടെയാണു സംഭവം.

തിരുവനന്തപുരത്തേക്കു കൊണ്ടു പോകാനായി ചെന്നൈയിൽ നിന്നു വാർഷിക അറ്റകുറ്റപ്പണി പൂർത്തിയാക്കിയ 2 കോച്ചുകൾ വേണാടിന്റെ മുൻഭാഗത്തു ഷൊർണൂരിൽ നിന്നു ഘടിപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൻജിനും ഒരു കോച്ചും മറ്റു കോച്ചുകളിൽ നിന്നു ഇവ തമ്മിലുള്ള കപ്ലിങ് വിട്ടു പോയതോടെ വേർപെട്ടു 100 മീറ്ററോളം മുന്നോട്ടു പോയി. ലോക്കോ പൈലറ്റ് കോച്ചുകൾ വേർപെട്ടതറിഞ്ഞ് ട്രെയിൻ നിർത്തി. വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.

കോച്ചുകൾ വേർപ്പെട്ടിരുന്നത് ഇറക്കത്തിലായിരുന്നുവെങ്കിൽ കോച്ചുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടാകുമായിരുന്നു. മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി കോച്ചുകൾ കൂട്ടിയോജിപ്പിച്ചതിനു ശേഷം ട്രെയിൻ യാത്ര ആരംഭിച്ചത് ഒന്നര മണിക്കൂർ വൈകിയാണ്.

Story highlight: Venad’s coaches detatched.