
ഇന്ത്യൻ താരം കൊളംബിയയുടെ ലോറെന വലൻസിയയോട് ടോക്യോ ഒളിമ്പിക്സ് 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ തോറ്റു.മത്സരത്തിൽ 3-2നായിരുന്നു തോൽവി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കടുത്ത മത്സരമാണ് 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ലോറെന മേരി കോമിന് നൽകിയത്.ലോറെന ആദ്യ റൗണ്ടിൽ ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ താരത്തിന് അടിതെറ്റി.രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മേരി കോം നേരിയ മുൻതൂക്കം നേടിയെങ്കിലും വിജയിക്കാനായില്ല.
ആറുവട്ടം,2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ മേരികോം ലോകചാമ്പ്യനാണ് .ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒന്നാമതെത്തിയിട്ടുണ്ട്. അമ്മയായശേഷവും റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ് മേരി കോം.
Story highlight : Mary Kom out of the boxing pre-quarters; Olympics.