ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേള ആരംഭിച്ചു

Anjana

Updated on:

Kerala State School Sports Meet
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഒളിമ്പിക്സ് മാതൃകയിൽ തുടക്കമായി. കൊച്ചിയിലെ 17 വേദികളിലായി നവംബർ 11 വരെ നടക്കുന്ന മേളയിൽ 20,000 താരങ്ങൾ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തിയതോടെയാണ് മേളയ്ക്ക് തിരിതെളിഞ്ഞത്. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തപ്പോൾ, സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടിയും പിആർ ശ്രീജേഷും ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിൻറെ കൈകളിലുള്ള വലിയ ദീപശിഖ പിആർ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.
  കേരളത്തിൽ ക്രിസ്മസ് - പുതുവത്സര മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്
മറ്റ് വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് ഇത്തവണ കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളിൽ 29000 മത്സരാർത്ഥികൾ മേളയുടെ ഭാഗമാകും. മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ മാർച്ച് പാസ്റ്റും നടന്നു. ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് സ്കൂൾ ഒളിമ്പിക്സിന്റെ പ്രത്യേകത. Story Highlights: State school sports fair begins in Olympic style with 20,000 participants in Kochi
Related Posts
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
Kerala School Kalolsavam

തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. തൃശൂർ 965 Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണനയിൽ
Question paper leak

എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. Read more

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ
Kerala welfare pension fraud

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 31 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മന്ത്രി Read more

  കണ്ണൂരില്‍ സ്‌ഫോടനം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
സ്കൂൾ കലോത്സവ പരാതികൾക്ക് പ്രത്യേക ട്രൈബ്യൂണൽ വേണമെന്ന് ഹൈക്കോടതി
Kerala school festival tribunal

കേരള സ്കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് Read more

മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: പുതിയ നൃത്തരൂപങ്ങളുമായി ജനുവരി 4ന് തുടക്കം
Kerala School Arts Festival

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4ന് തിരുവനന്തപുരത്ത് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

  ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്; മട്ടന്നൂരിന്റെ നാദോപാസന സന്നിധാനത്തിൽ
മെഡിക്കൽ മാലിന്യം തള്ളൽ: കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
Kerala medical waste dumping

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിനെ കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനം Read more

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക്; മന്ത്രി ഇടപെടൽ ആവശ്യപ്പെട്ടു
Karipur Hajj travel rates

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതായി റിപ്പോർട്ട്. മറ്റ് Read more

കേരളത്തിൽ ക്രിസ്മസ് – പുതുവത്സര മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്
Kerala liquor sales

കേരളത്തിൽ ക്രിസ്മസ് - പുതുവത്സര കാലത്തെ മദ്യവിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി. 712.96 Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക