നോക്കുകൂലി വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

Anjana

നോക്കുകൂലി വിഷയത്തിൽ സർക്കാരിന് വിമർശനം
നോക്കുകൂലി വിഷയത്തിൽ സർക്കാരിന് വിമർശനം

ഐഎസ്ആർഒ കാർഗോ ഇറക്കുമതിയിൽ നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന് വെറുതെ പറഞ്ഞാൽ മാത്രം പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ തടയാനും കഴിയണമെന്ന് ഹൈക്കോടതി വിമർശിച്ചു.

 നോക്കുകൂലി നിരോധിച്ച് വർഷങ്ങളായിട്ടും കേരളത്തിൽ പൂർണമായി നിരോധനം നടപ്പിലാക്കിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലേക്ക് നിക്ഷേപകർ  ഇക്കാരണങ്ങളാൽ വരാൻ ഭയക്കുകയാണെന്നും ഹൈകോടതി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചുമടിറക്കാൻ അനുവദിച്ചില്ലെങ്കിൽ സംഘട്ടനമല്ല നിയമപരമായ മാർഗങ്ങളാണ് ട്രേഡ് യൂണിയനുകൾ സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

 ട്രേഡ് യൂണിയനുകൾ നിയമം കയ്യിലെടുക്കുമ്പോൾ തടയാൻ സർക്കാർ മടിക്കുന്നത് എന്തെന്ന് ചോദിക്കുകയും ഒരു പൗരൻ എന്ന നിലയിൽ തന്നെ ആശങ്കപ്പെടുത്തുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അതേസമയം നോക്കുകൂലി വാങ്ങുന്നതിനെ സർക്കാർ പിന്തുണക്കില്ലെന്ന് ഹൈക്കോടതിയിൽ അറിയിച്ചു. 2018 നു ശേഷം 11 നോക്കുകൂലി കേസുകൾ മാത്രമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തതെന്ന വാദത്തിന് അതിൽ കൂടുതൽ ഉണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വരുന്ന കേസുകൾ പരിശോധിച്ചാൽ മതിയെന്നും ഹൈക്കോടതി മറുപടി നൽകി.

 ഇതോടെ സെപ്റ്റംബർ 27ആം തീയതിയിലേക്ക് കേസ് മാറ്റി. സെപ്റ്റംബർ അഞ്ചിനാണ് വിഎസ്എസ്എസ്സി യിലേക്ക് വന്ന കാർഗോ വാഹനത്തെ നോക്കുകൂലി ആവശ്യപ്പെട്ട് ഒരു കൂട്ടം പ്രദേശവാസികൾ തടഞ്ഞു നിർത്തിയത്.

Story Highlights: Kerala Highcourt against Gawking Fees Issue.