3-Second Slideshow

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്വലിച്ചു.

നിവ ലേഖകൻ

kerala private bus strike
 kerala private bus strike

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനമായത്.

രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ ഈ മാസം 18 ആം തീയതിക്കകം പരിഗണിക്കുമെന്നും ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.


വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യബസുകൾ സമരം പ്രഖ്യാപിച്ചത്.

കൊവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയതെന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ കടുത്ത പ്രതിസന്ധിയിലാണെന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു.

  മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡൽഹിയിലും ആക്രമണം പദ്ധതിയിട്ടിരുന്നതായി എൻഐഎ

സർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും പോസിറ്റീവായ പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നും ബസുടമകൾ കൂട്ടിച്ചേർത്തു.

Story highlight : kerala private bus strike postponed.

Related Posts
ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more

മൂവാറ്റുപുഴയിൽ സ്കൂൾ മോഷണം: അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
Muvattupuzha school robbery

മൂവാറ്റുപുഴയിലെ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി.വി. അൻവർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് പി.വി. അൻവർ. Read more

  ധനവകുപ്പിലെ ആശയവിനിമയം ഇനി മുഴുവനായും മലയാളത്തിൽ
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ്: വി.എസ് പക്ഷത്തിന് തിരിച്ചടി
CPIM Palakkad Election

പി.എ. ഗോകുൽദാസ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജില്ലാ കമ്മിറ്റിയിൽ Read more

ചെലവുചുരുക്കലുമായി സിപിഐ; നേതാക്കളുടെ യാത്രകൾക്കും ഭക്ഷണത്തിനും നിയന്ത്രണം
CPI cost-cutting

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുചുരുക്കൽ നടപടികളുമായി സിപിഐ. ഉന്നത നേതാക്കളുടെ യാത്രകൾ നിയന്ത്രിച്ചും Read more

കോന്നി ആനക്കൂട്ടിൽ കുട്ടി മരിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് എംഎൽഎ
Konni Anakoodu Accident

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാലുവയസ്സുകാരൻ മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ Read more

ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം
Shine Tom Chacko

ലഹരിമരുന്ന് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ Read more

  എം.എ. യൂസഫലിയുടെ കാരുണ്യം: കാഴ്ച പരിമിതിയുള്ള അമ്മയ്ക്കും മകൾക്കും പുതിയ വീട്
വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്ക്
KSRTC bus attack

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബെംഗളൂരുവിൽ നിന്ന് വന്ന ബസിന്റെ Read more

ലഹരി വിരുദ്ധ പ്രമേയത്തിൽ ചിത്രരചനാ മത്സരം
painting competition

ഏപ്രിൽ 25ന് ആലപ്പുഴയിലെ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റിൽ 'ജീവിതമാണ് Read more

കോന്നി ആനക്കൊട്ടിൽ ദുരന്തം: നാലുവയസുകാരൻ മരിച്ചു; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
Konni elephant camp accident

കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂണ് മറിഞ്ഞ് നാലുവയസുകാരൻ മരിച്ചു. അപകടത്തിൽ വനം മന്ത്രി Read more