ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം.
പ്രവർത്തന മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ അസിസ്റ്റൻറ് എൻജിനീയർ,ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ മന്ത്രി പി മുഹമ്മദ് റിയാസ് നിർദേശിച്ചത്.
കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ ഉള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രി നൽകി.
ഓവുചാലിൽ കെട്ടിക്കിടന്ന വെള്ളത്തിൽ സിമൻറ്റിട്ടാണ് പണി തുടർന്നത്.ഇതിൻറെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
പ്രധാന റോഡരികിലെ ഓവുചാൽ നിർമ്മാണത്തിലാണ് കൃത്രിമം കാട്ടിയത്.
ഓവുചാൽ പുതുക്കിപ്പണിയുന്നിടത്ത് വലിയ രീതിയിലുള്ള അഴിമതി നടക്കുന്നതായി നാട്ടുകാർ പറയുന്നു.
പേരിനുമാത്രം സിമൻറ് ചേർത്ത് വെക്കുന്നതാണെന്നും മുകളിൽ സ്ലാബ് ചെയ്യുന്നതിനാൽ പിന്നീട് പരിശോധിക്കാൻ ആവുന്നില്ല എന്നും നാട്ടുകാർ പറഞ്ഞു.
Story highlight : Minister to suspend the engineers who had done malpractices in drainage work .