
തിരുവനന്തപുരം : സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂവും പിൻവലിച്ചതായി അറിയിച്ചു. ഞായറാഴ്ച ലോക്ഡൗണിനെതിരായി വിമർശനങ്ങൾ ശക്തമായിരുന്നു. ശനിയാഴ്ച തിരക്കു കൂട്ടാൻ മാത്രമാണ് ഇങ്ങനൊയൊരു നടപടി എന്നായിരുന്നു വിമർശനം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
റസിഡൻഷ്യൽ മാതൃകയിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലെ പരിശീലന സ്ഥാപനങ്ങൾക്ക് ബയോബബിൾ മാതൃകയിൽ ഒരു ഡോസ് വാക്സീൻ സ്വീകരിച്ച വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story highlight : Kerala government withdraw Sunday lockdown and night curfew.