കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടിയുമായി മുഖ്യമന്ത്രി.

നിവ ലേഖകൻ

കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടി
കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടി

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ച വന്നെന്ന് വിമർശിച്ചവർക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രിയുടെ ലേഖനം. കേരളം സ്വീകരിച്ച മാതൃക തെറ്റെങ്കിൽ മറ്റേത് മാതൃക സ്വീകരിക്കണമെന്ന് പറയാൻ വിമർശിച്ചവർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊവിഡ് പ്രതിസന്ധിയിലും ഒരാളും വിശന്നു ഉറങ്ങേണ്ടതായി വന്നില്ലെന്നും ഒരു മൃതദേഹവും നദിയിൽ ഒഴുകേണ്ടതായി വന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് വ്യാപനവും വിമർശനവും ഉണ്ടായിട്ടും ഭരണപ്രതിസന്ധി കേരളത്തിന് നേരിടേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നെന്നും മൂന്നാം തരംഗത്തെ നേരിടാൻ കേരളം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും ഒരാൾക്കുപോലും ചികിത്സ ലഭ്യമാക്കാതിരുന്നില്ലെന്നും അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത സ്ഥിതി ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു തുള്ളി വാക്സിൻ പോലും പാഴാക്കാതെ വയലിൽ ശേഷിച്ച ഡോസ് വാക്സിൻ കൂടി ഉപയോഗിച്ച് കേരളത്തിലെ ജനങ്ങളെ വാക്സിനേറ്റ് ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ ലഭ്യമാകാതെ സ്ഥിതി രൂക്ഷമായപ്പോൾ പോലും കേരളത്തിൽ ഒരാളും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തിലെ മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്.

  ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്

കേരളത്തിൽ ലഭ്യമായതിൽ അധികവും സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ചതാണ് വീഴ്ച എങ്കിൽ, ആ വീഴ്ചയിൽ അഭിമാനിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ എണ്ണിയെണ്ണി സർക്കാരിന്റെ നേട്ടങ്ങൾ പറയുകയും പ്രതിപക്ഷത്തിനെതിരെ തക്കതായി വിമർശിക്കാനും മുഖ്യമന്ത്രി മറന്നില്ല.

പ്രതിസന്ധിഘട്ടത്തിൽ ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ കോടതിയിൽ പോയതാരാണെന്നും എസ്എസ്എൽസി പരീക്ഷ നടത്തിയതിന് സർക്കാരിനെതിരെ കൂവി വിളിച്ചത് ആരാണെന്നും ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യമായ വിമർശനങ്ങൾക്ക് ചെവി കൊടുത്താൽ ഉത്തരവാദിത്വങ്ങളിൽ വീഴ്ച സംഭവിക്കുമെന്നതിനാൽ അതിനു മുതിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ വാക്സിൻ തദ്ദേശീയമായി വികസിപ്പിക്കാൻ കേരളം നടപടികൾ തുടങ്ങി കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: Kerala CM Pinarayi Vijayan about Opposition’s Criticism.

Related Posts
ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
pepper spray attack

ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ Read more

  നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കുറ്റപത്രം, നിർണ്ണായക വെളിപ്പെടുത്തലുകൾ
നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കുറ്റപത്രം, നിർണ്ണായക വെളിപ്പെടുത്തലുകൾ
Naveen Babu death case

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നവീൻ Read more

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന കുട്ടികൾ മരിച്ചു, സർക്കാർ സഹായം
car explosion accident

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾ Read more

കോന്നിയിലെ ക്വാറി പ്രവർത്തനം നിരോധിച്ചു; അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Konni quarry accident

പത്തനംതിട്ട കോന്നിയിൽ പാറയിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. Read more

ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

  ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന കുട്ടികൾ മരിച്ചു, സർക്കാർ സഹായം
ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
Unni Mukundan case

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
sedition case

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി Read more