
മാഞ്ചസ്റ്റർ സിറ്റി വമ്പൻ ഓഫറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമീപിച്ചെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരിക്കുന്നത്. ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ കടക്കുമോയെന്നാണ് ആരാധകലോകം ഉറ്റുനോക്കുന്നത്.
രണ്ടു വർഷത്തെ കരാറിൽ ഒരു സീസണിൽ ഏകദേശം 130 കോടി രൂപ(14-15 ദശലക്ഷം യൂറോ) ഓഫർ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റ്യാനോയ്ക്കായി വച്ചു കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇത്തരത്തിൽ മാഞ്ചസ്റ്റർ സിറ്റി യിലേക്ക് മാറാൻ റൊണാൾഡോ തീരുമാനം എടുക്കുകയാണെങ്കിൽ യുവന്റസ് 260 കോടിയോളം രൂപ കൈമാറ്റ തുകയായി ആവശ്യപ്പെട്ടേക്കും. എന്നാൽ 160 കോടി സീസൺ ശമ്പളത്തിന് പുറമെ 260 കോടി കൂടി മാഞ്ചസ്റ്റർ സിറ്റി റൊണാൾഡോയ്ക്കായി നൽകാൻ തയ്യാറാകുമോയെന്നത് സംശയമാണ്.
അതേ സമയം ബലോൻ ദ് ഓർ പുരസ്കാരവും ചാമ്പ്യൻസ് ലീഗിന്റെ ആറാം കിരീടവും ലക്ഷ്യമിടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയെക്കാൾ നല്ല ക്ലബ് മറ്റൊന്നില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സൂപ്പർതാരങ്ങളായ കെവിൻ ഡി ബ്രുനെയും ജാക്ക് ഗ്രിയലീഷും കൂടാതെ റൊണാൾഡോ കൂടി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയാൽ പിന്നെ എതിരാളികളുടെ പേടിസ്വപ്നമാകും മാഞ്ചസ്റ്റർ സിറ്റി എന്നത് തീർച്ചയാണ്.
Story Highlights: Manchester city planning to hire Cristiano Ronaldo.