സഹകരണമേഖലയിൽ ബാങ്ക് തട്ടിപ്പുകൾ തുടർക്കഥയാകുന്നു. കരുവന്നൂരിന് പിന്നാലെ തൃശ്ശൂർ കാരമുക്കിലെ സർവീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
36 ലക്ഷം രൂപയാണ് വ്യാജ സ്വർണം പണയപ്പെടുത്തി ബാങ്ക് ജീവനക്കാരൻ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. ആകെ 22 വായ്പകളായാണ് 36 ലക്ഷം രൂപ തട്ടിച്ചത്.
തുടർന്ന് ബാങ്ക് പ്രസിഡന്റ് പോലീസിൽ പരാതി നൽകി. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു പുറത്തുവന്നതോടെ സമാനമായ ഒട്ടേറെ സംഭവങ്ങൾ പുറത്തെത്തുകയാണ്.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ബിനാമി പണമിടപാടുണ്ടായിരുന്നതായും ഇതുപയോഗിച്ച് കൊച്ചിയിൽ ബിസിനസ് ഉണ്ടായിരുന്നതായും കണ്ടെത്തി.
Story Highlights: Karamuck service co-operative bank fraud case.