Headlines

Olympics, Olympics headlines

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ സാധ്യത; ബോക്സിങ് താരം ലവ്‌ലിന സെമി ഫൈനലിൽ.

ബോക്സിങ് താരം ലവ്‌ലിന സെമിഫൈനലിൽ
Photo Credits: Getty Images


ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡൽ പ്രതീക്ഷയുമായി ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്ൻ സെമി ഫൈനലിൽ പ്രവേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൈനീസ് താരം ചെൻ നിൻ ചിന്നിനെ 4-1 എന്ന തകർപ്പൻ സ്കോർ നിലയിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സെമിയിൽ സ്ഥാനം ഉറപ്പിച്ചത്.

ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ച്ച ആദ്യ റൗണ്ടിൽ 3-2ന് ഒരു ലീഡ് നേട്ടത്തോടെയാണ് ലവ്‌ലിൻ ജയിച്ചത്. ശേഷം രണ്ടാം റൗണ്ടിലും മിന്നുന്ന പ്രകടനം നടത്തിയ താരം മൂന്നാം റൗണ്ടിൽ സെമി ഉറപ്പിക്കുകയായിരുന്നു.

2018ലും 2019ലും ലോകചാമ്പ്യൻഷിപ്പിൽ ലവ്‌ലിന വെങ്കല മെഡൽ ജേതാവ് ആയിരുന്നു. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനുവാണ് ഒളിമ്പിക്സിൽ വെള്ളി നേടി രാജ്യത്തിനായി ഇതുവരെ ഏക
മെഡൽ നേടിയത്.

Story Highlights: India’s boxing player Lovlina Borgohain enters Semi final.

More Headlines

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.
'പതറാത്ത പോരാട്ടവീര്യം' തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം.
വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.
ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിനെ ഇന്നറിയാം
ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ടോക്കിയോ ഒളിമ്പിക്സ്: പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി.
ടോക്യോ ഒളിമ്പിക്സ്‌ ഉത്തേജക മരുന്ന്; നൈജീരിയന്‍ താരത്തിന് വിലക്ക് .

Related posts