കൊച്ചിൻ ഷിപ്പ്യാർഡിൽ അഫ്ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്തു. വൻ സുരക്ഷാ വീഴ്ചയാണ് കൊച്ചിൻ ഷിപ്പിയാർഡിൽ ഉണ്ടായത്. അബ്ബാസ് ഖാൻ എന്ന അസം സ്വദേശിയുടെ പേരിലുള്ള ഐഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ ആൾമാറാട്ടം നടത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായി കൊച്ചിൻ ഷിപ്പ്യാഡിൽ ജോലിചെയ്ത ഇയാൾ ജോലി കഴിഞ്ഞു മടങ്ങിയപ്പോൾ മാത്രമാണ് ആൾമാറാട്ടം നടത്തിയ വിവരം പുറത്തറിഞ്ഞത്.
ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റു തൊഴിലാളികൾ ഇയാൾ അഫ്ഗാൻ സ്വദേശിയാണെന്ന വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊൽക്കത്തയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
Story Highlights: Impersonation in cochin shipyard.