അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയതോടെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. തുടർന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്നും പുറപ്പെട്ട യു.എസ് വിമാനത്തിന്റെ ടയറിലും ചിറകിലും പിടിച്ച് രക്ഷപ്പെടാൻ കുറേപ്പേർ ശ്രമിച്ചു.
സംഭവത്തിൽ ചരക്കു വിമാനത്തിൽ നിന്നും നിരവധിപേർ താഴേക്ക് വീണു മരിച്ചതായി സ്ഥിരീകരിച്ചു. ആളുകൾ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ യുഎസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തറിലെ വ്യോമതാവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ടയറിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ആകെ ഏഴ് പേർ ഇത്തരത്തിൽ വിമാനത്തിൽ നിന്നും വീണു മരിച്ചതായി റിപ്പോർട്ടുകളുണ്ട്.
യുഎസിനു വേണ്ടി പ്രവർത്തിച്ച യുഎസ് പൗരന്മാരെയും അഫ്ഗാൻ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി 1000 സൈനികരെ അഫ്ഗാനിലേക്ക് അയക്കാൻ യു.എസ് പ്രതിരോധ സെക്രട്ടറി അനുമതി നൽകിയിരുന്നു.
Story Highlights: Human body remainings found in landing gear of military flight from kabul.