തിരുവനന്തപുരത്താണ് ഗുണ്ടാനേതാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നരുവാമൂട് സ്വദേശി അനീഷാണ് മരിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ന് പുലർച്ചെ നരുവാമൂട് ഹോളോബ്രിക്സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാപ്പ ചുമത്തപ്പെട്ട ജയിലിലായിരുന്ന അനീഷ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. കാക്ക അനീഷ് എന്നാണ് അറിയപ്പെടുന്നത്.
ഗുണ്ടകൾ തമ്മിലെ കുടിപ്പകയാണ് നിരവധി കേസുകളിൽ പ്രതിയായ ഇയാളുടെ കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.
മറ്റു ഗുണ്ടകളുമായി പ്രശ്നമുണ്ടായിരുന്നതായാണ് വിവരം. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.
Story Highlights: Gunda leader murdered in Thiruvananthapuram