ന്യൂഡൽഹി: തൊഴിലാളികളുടെ ആവശ്യാനുസരമുള്ള സ്ഥലംമാറ്റത്തിന് നിർബന്ധം ചെലുത്താനാകില്ലെന്നും തൊഴില് ദാതാവാണ് ആവശ്യമനുസരിച്ച് തൊഴിലാളികളെ നിയമിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
2017 ഒക്ടോബറിലെ അലഹബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കോളജ് അധ്യാപികയുടെ ഹർജി സുപ്രീം കോടതി നിഷേധിച്ചു.
ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഒരു കോളജ് അധ്യാപിക ഗൗതം ബുദ്ധ്നഗറിലെ കോളജിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നു.ഇതു തള്ളിയതിനു പിന്നാലെയാണ് അവർ അലഹബാദ് ഹൈക്കോടതിയെ ബന്ധപ്പെട്ടത്.
Story highlight : Government Employees Can’t Insist On Transfer