കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു; യുവാവ് ജീവനൊടുക്കി

ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു
ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു

കോതമംഗലം നെല്ലിക്കുഴിയിലാണ് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ചുകൊന്നത്. കൊല നടത്തിയതിനുശേഷം യുവാവും സ്വയം ജീവനൊടുക്കി. കണ്ണൂർ രണ്ടാം മൈൽ സ്വദേശിനി പി.വി മാനസയെയാണ് (24) കണ്ണൂർ സ്വദേശി രാഹിൽ കൊലപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു പെൺകുട്ടി. കോളേജിന് സമീപം സഹപാഠികളുമായി ചേർന്നെടുത്ത വാടകവീട്ടിൽ രാഹിൽ അതിക്രമിച്ചുകയറി വെടിവയ്ക്കുകയായിരുന്നു.

മാനസിയെ ക്ലോസ് റേഞ്ചിലാണ് രാഹിൽ വെടിവെച്ചത്. ചെവിക്കു പിന്നിൽ വെടിയേറ്റ പെൺകുട്ടി ഉടൻ നിലത്തുവീണു. തുടർന്ന് യുവാവും സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. രാഹിൽ മുൻപ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ശല്യം കൂടിയതോടെ പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയും കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പും നടത്തി.

ശല്യപ്പെടുത്തില്ലെന്ന് ഉറപ്പ് നൽകിയതിനാലാണ് അന്ന് കേസെടുക്കാഞ്ഞതെന്ന് പോലീസ് അറിയിച്ചു. പക്ഷേ പക മറക്കാതെ കോതമംഗലത്ത് കൊല്ലാൻ തന്നെയാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു.

  ഓപ്പറേഷൻ ഡി-ഹണ്ട്: 167 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു

കൊലപ്പെടുത്തിയ തോക്കിന്റെ ഉറവിടവും മറ്റാരുടെയെങ്കിലും സഹായവും ലഭിച്ചോയെന്നത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

നേരത്തെ ഇരുവരും പ്രണയത്തിലായിരുന്നെന്ന് സൂചനകളുണ്ട്. പരസ്പരം പ്രശ്നങ്ങൾ പറഞ്ഞു തീർത്ത തായും സഹപാഠികൾ വെളിപ്പെടുത്തി.

Story Highlights: Dental student Manasa killed by Rahil at Kothamangalam

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
KSRTC breath analyzer

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി Read more

  മദ്യ ലഹരിയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കടന്നു പിടിച്ചുവെന്ന് ആരോപിച്ച് കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎയ്ക്ക് പരാതി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ദേശസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് എൻഐഎയ്ക്ക് പരാതി. ചിത്രത്തിൽ അന്വേഷണ ഏജൻസികളെ തെറ്റായി Read more

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
Ganja seizure Malappuram

വെട്ടത്തൂർ ജംഗ്ഷനിലെ പച്ചക്കറി കടയിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവും രണ്ട് Read more

കോഴിക്കോട് കോർപറേഷനിൽ കുടിവെള്ള വിതരണം മുടങ്ങും
Kozhikode water disruption

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ Read more

ഏറ്റുമാനൂർ ആത്മഹത്യ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ അമ്മയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച കേസിൽ പ്രതിയായ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

  സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടില്ല: മന്ത്രി വി ശിവൻകുട്ടി
രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
hybrid cannabis seizure

ആലപ്പുഴയിൽ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്ന് രണ്ട് കോടി Read more

ആശാ വർക്കർമാരുടെ സമരം: സർക്കാരുമായി നാളെ വീണ്ടും ചർച്ച
Asha workers strike

ആശാ വർക്കർമാരുമായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ Read more