നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ബിജെപി. മന്ത്രി ശിവൻകുട്ടിയുടെ വസതിയിലേക്ക് നേമം ബിജെപി മണ്ഡലം കമ്മിറ്റി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മന്ത്രിയെ നേമം മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തിയിരുന്നു.
Story Highlights: BJP Protest for Sivankutty’s Resignation