കുട്ടികളുമായി നഗരത്തിലെത്തിയ രക്ഷിതാക്കൾ പോലീസ് പിടിയിൽ.

നിവ ലേഖകൻ

Updated on:

രക്ഷിതാക്കൾ പോലീസ് മാസ്ക് സാമൂഹികഅകലം
രക്ഷിതാക്കൾ പോലീസ് മാസ്ക് സാമൂഹികഅകലം

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസാണ് കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുമായി നഗരത്തിൽ എത്തിയതിനെ തുടർന്ന് 15 രക്ഷിതാക്കൾക്ക് എതിരെ കേസെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് ജില്ലയിൽ ആകെ 763 കേസുകളാണ് ഇന്നലെ മാത്രം കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രജിസ്റ്റർ ചെയ്തത്. ഇതിൽ മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും ഉൾപ്പെടുന്നു.

273 വാഹനങ്ങളാണ് അനാവശ്യമായി യാത്ര ചെയ്തതിനെത്തുടർന്ന് പോലീസ് പിടിച്ചെടുത്തത്. നിർദ്ദേശങ്ങളനുസരിച്ച് സാമൂഹിക അകലം പാലിക്കാത്തതിനാൽ നൂറിൽപ്പരം കടകളും പോലീസ് അടപ്പിച്ചു.

അതേസമയം കോഴിക്കോട് മിഠായിത്തെരുവിൽ പോലീസുകാരും വഴിയോരക്കച്ചവടക്കാരും തമ്മിൽ സംഘർഷമുണ്ടായി. കച്ചവടം നടത്താൻ വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതിയെന്നും മറ്റുള്ളവയ്ക്ക് അനുമതിയില്ലാത്തതിനാൽ കച്ചവടത്തിന് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്.

തുടർന്ന് കച്ചവടക്കാർ സംഘടിച്ചെത്തുകയും വാക്കേറ്റം നടക്കുകയും ചെയ്തു. ഇതോടെ സിറ്റി പോലീസ് കമ്മീഷണറുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ശേഷം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും യൂണിയൻ നേതാക്കളും വ്യാപാരികളുമായി നടന്ന അടിയന്തര വെൻഡിങ് കമ്മിറ്റി യോഗത്തിലാണ് വഴിയോര കച്ചവടക്കാർക്ക് അനുകൂലമായ നിലപാടെടുത്തത്.

  കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

യോഗത്തിൽ ഒരേസമയം 36 വഴിയോര കച്ചവടക്കാർക്ക് 36 സ്പോട്ടുകളിലായി തുടർച്ചയായ രണ്ട് ദിവസം കച്ചവടം നടത്താൻ അനുമതി ലഭിച്ചു. കോർപ്പറേഷൻ ഫേസ് ഷീൽഡ്, ഗ്ലൗസ് തുടങ്ങി കോവിഡ് പ്രതിരോധത്തിന് ആവശ്യമായ വസ്തുക്കൾ കച്ചവടക്കാർക്ക് നൽകും.

Story Highlights: Covid protocol violations in Kozhikode

Related Posts
COVID-19 തിരികെ വരുമോ? ഭാവി എന്തായിരിക്കും
COVID-19 return COVID-19 future Preparing for COVID-19

ലോകം COVID-19 പാൻഡെമിക്കിന്റെ പിടിയിൽ നിന്ന് പതുക്കെ പുറത്തുകടക്കുമ്പോൾ, പലരുടെയും മനസ്സിൽ ഒരു Read more

ഒമിക്രോണ് ; നിയന്ത്രണങ്ങള് കർശനമാക്കാൻ നിര്ദേശങ്ങളുമായി കേന്ദ്രം.
Omicron variant - Centre guidelines to States.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്കരുതല് നടപടികൾ ഉർജിതമാക്കി Read more

കേരളത്തിൽ ഇന്ന് 7545 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 7545 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 7545 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 71,841 Read more

  ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.461 Read more

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
covaccine

ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ Read more

ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

(Photo credit: PTI) ഒന്നര വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്നു Read more

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ.
ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം

Photo credit - Liverpool echo ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ Read more

കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള്
കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള്

കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള് റിപ്പോർട്ട് ചെയ്തു.26,030 പേർ Read more

സ്കൂൾ തുറക്കൽ ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ യോഗം ചേരും.
school reopen kerala

സംസ്ഥാനത്ത് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സ് സര്വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് Read more