
ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീറീസുകളിൽ ഒന്നായ മണി ഹീസ്റ്റ് അഞ്ചാം സീസൺ റിലീസിന് ഒരുങ്ങുന്നു. പ്രേക്ഷകർ ആകാംഷയോടെ കത്തിരുന്ന അഞ്ചാം സീസൺ സെപ്റ്റംബർ 3 ന് റീലീസ് ചെയ്യപ്പെടുമ്പോൾ ജയിപ്പൂർ അസ്താനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി തങ്ങളുടെ ജീവനക്കാർക്ക് നൽകിയ ഓഫറാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
കമ്പനിയിലെ മുഴുവൻ മണി ഹീസ്റ്റ് ആരാധകർക്കും അഞ്ചാം സീസൺ കാണുന്നതിനായി കമ്പനി അവധി പ്രഖ്യാപിച്ചു. വെർവെ ലോജിക് എന്ന സോഫ്റ്റ്വെയർ കമ്പനിയാണ് ‘നെറ്റ്ഫ്ലിക്സ് ആൻഡ് ചിൽ ഹോളിഡേയ്’ എന്നപേരിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബർ 3ന് വ്യാജ ലീവ് അപേക്ഷകളും, കൂട്ട അവധികളും, ഫോൺ സ്വിച്ച് ഓഫ് ആകുന്നതും തടയാൻ വേണ്ടി മാത്രമല്ല ഈ തീരുമാനമെന്നും ആഘോഷിക്കാനുള്ള ഇത്തരം അവസരങ്ങളാണ് കൂടുതൽ നന്നായി ജോലിചെയ്യാൻ ജീവനക്കാരെ സഹായിക്കുന്നതെന്നുമാണ് വെർവെ ലോജിക് ജീവനക്കാർക്ക് നൽകിയ അറിയിപ്പിൽ കമ്പനി സി ഒ അഭിഷേക് ജയൻ വ്യക്തമാക്കുന്നത്.
വർക്ക് ഫ്രം ഹോമിൽ കാണിച്ച ഉത്സാഹത്തിന് ജീവനക്കാർക്ക് നന്ദി പറയുന്നുവെന്നും ഇടയ്ക്ക് ഒരു ബ്രേക്ക് ആവശ്യമാണെന്നും അദ്ദേഹം മെയിലിൽ വ്യക്തമാക്കി. അതിനാൽ ‘നിങ്ങളുടെ പോപ്കോൺ എടുക്കു നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പ്രൊഫസറോടും മുഴുവൻ കഥാപാത്രങ്ങളോടും വിടപറയാൻ തയ്യാറാകു എന്ന് പറഞ്ഞുകൊണ്ട് ‘ബെല്ലാ ചാവൊ പാടിയാണ് അദ്ദേഹം തന്റെ മെയിൽ അവസാനിപ്പിച്ചിരിക്കുന്നത്.
ഇതുകൂടാതെ മണി ഹീസ്റ്റ് മാസ്ക് പശ്ചാത്തലമാക്കി ഒരു വർക്ക് ഫ്രം ഹോം ടാസ്ക് ലിസ്റ്റും ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. വെർവ് ലോജിക്കിന്റെ ഈ തീരുമാനത്തെ കൈയടികളോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.10 എപ്പിസോഡുകളായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിനു അവസാനമാകും.
Story highlights : company has announced holiday for employees on the release day of Money Heist.